വിശ്വദീപം അവാര്‍ഡ് ഡോ. കുര്യാസ് കുമ്പളക്കുഴിക്കു സമ്മാനിച്ചു
വിശ്വദീപം അവാര്‍ഡ് ഡോ. കുര്യാസ് കുമ്പളക്കുഴിക്കു സമ്മാനിച്ചു
Thursday, August 28, 2014 1:10 AM IST
തിരുവനന്തപുരം: മഹാകവി പുത്തന്‍കാവ് മാത്തന്‍തരകന്‍ ട്രസ്റ് ഏര്‍പ്പെടുത്തിയ വിശ്വദീപം അവാര്‍ഡ് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.കുര്യാസ് കുമ്പളക്കുഴിക്കു സമ്മാനിച്ചു.

തിരുവനന്തപുരം പ്രസ്ക്ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എം. മാണിയാണ് അവാര്‍ഡ് സമ്മാനിച്ചത്. ഡോ.കുര്യാസ് കുമ്പളക്കുഴി രചിച്ച ഗലിലേയന്റെ ഇതിഹാസം എന്ന ചരിത്രാഖ്യായികയാണ് പുരസ്കാരത്തിന് അര്‍ഹമായത്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

പുത്തന്‍കാവ് മാത്തന്‍ തരകന്‍ ട്രസ്റ് ചെയര്‍മാന്‍ ഡോ. പോള്‍ മണലില്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ആര്‍.രാമചന്ദ്രന്‍ നായര്‍ മഹാകവി അനുസ്മരണ പ്രഭാഷണം നടത്തി. ബൈബിളും മലയാള സാഹിത്യവും ഗലിലേയന്റെ ഇതിഹാസവും എന്ന ഗ്രന്ഥം എം.എന്‍. ഗുണവര്‍ധനന്‍, പ്രഫ. വിശ്വമംഗലം സുന്ദരേശനു നല്‍കി പ്രകാശനം ചെയ്തു. കേരള സംസ്കാരയും പുത്തന്‍കാവ് മാത്തന്‍തരകന്‍ ട്രസ്റും സംയുക്തമായാണു ചടങ്ങ് സംഘടിപ്പിച്ചത്. ജി.ഗോപാലകൃഷ്ണന്‍, സി.എസ്. ശശികുമാര്‍, തോമസ് കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.