ആശ്രിത നിയമനം: യോഗ്യതയ്ക്കനുസരിച്ചു നിയമനത്തിനു വ്യവസ്ഥ വരുന്നു
Thursday, August 28, 2014 1:14 AM IST
തിരുവനന്തപുരം: ആശ്രിത നിയമനം നല്‍കുന്നവര്‍ക്ക് യോഗ്യതയ്ക്കനുസരിച്ചു ജോലി നല്‍കുന്നതിനായി സര്‍വീസ് റൂള്‍സ് ഭേദഗതി ചെയ്യുന്നു. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നിലവിലുള്ള വ്യവസ്ഥയനുസരിച്ച് ആശ്രിത നിയമനം നല്‍കുമ്പോള്‍ ലാസ്റ് ഗ്രേഡ്, എല്‍ഡി ക്ളാര്‍ക്ക്/ അസിസ്റന്റ് ഗ്രേഡ് തസ്തികകളില്‍ മാത്രമേ നിയമനം നല്‍കുകയുള്ളു. എത്ര ഉയര്‍ന്ന യോഗ്യതയുണ്െടങ്കിലും ഈ തസ്തികകളില്‍ മാത്രമേ നിയമിക്കാന്‍ സാധിക്കൂ. ചുരുക്കം ചില അവസരങ്ങളില്‍ ഉയര്‍ന്ന തസ്തികകളില്‍ പ്രത്യേക കേസ് ആയി പരിഗണിച്ചിട്ടുണ്െടങ്കിലും ഇതിനു പ്രത്യേക വ്യവസ്ഥ ഇല്ലായിരുന്നു. പുതിയ നിര്‍ദേശ പ്രകാരം ആശ്രിത നിയമനം ലഭിക്കുന്നവര്‍ക്ക് അവരുടെ യോഗ്യത അനുസരിച്ചുള്ള തസ്തികയില്‍ എന്‍ട്രി ലെവലില്‍ നിയമനം നല്‍കാന്‍ സാധിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.