രാജഗിരിയില്‍ അന്താരാഷ്ട്ര സമ്മേളനം
രാജഗിരിയില്‍ അന്താരാഷ്ട്ര സമ്മേളനം
Thursday, August 28, 2014 1:15 AM IST
കൊച്ചി: കാക്കനാട് രാജഗിരി എന്‍ജിനിയറിംഗ് കോളജില്‍ കംപ്യൂട്ടിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് മേഖലയിലെ നൂതന വികസനങ്ങള്‍ എന്ന വിഷയത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. വിവര സാങ്കേതിക മേഖലയിലെ പ്രമുഖനായ ഡോ.എം.കോത്താരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മേഖലയിലെ നവീന വികസനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പവര്‍ഗ്രിഡ് രംഗത്തുണ്ടാകുന്ന പുതിയ ഗവേഷണങ്ങളെക്കുറിച്ചും അദ്ദേഹം തുടങ്ങി. ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന വികസനങ്ങളെപ്പറ്റി മനസിലാക്കാന്‍ ഇത്തരത്തിലുള്ള ശില്‍പശാലകള്‍ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


റവ.ഡോ.ആന്റണി കരിയില്‍, ഡോ.മാത്യു പാലയ്ക്കല്‍, പ്രിയേഷ് ഗോപാലകൃഷ്ണന്‍, ഡോ.എ.ഉണ്ണികൃഷ്ണന്‍, ഡോ.ജോണ്‍ എം.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍, ശാസ്ത്രസാങ്കേതിക പ്രദര്‍ശനങ്ങള്‍, ശില്പശാലകള്‍ എന്നിവ ഉണ്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.