നാളികേര ഭക്ഷ്യ സംസ്കരണത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
Thursday, August 28, 2014 1:16 AM IST
കൊച്ചി: നാളികേര സംസ്കരണവും ഉത്പന്നങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തലും ആസ്പദമാക്കി നാളികേര വികസന ബോര്‍ഡിന്റെ ആലുവ സൌത്ത് വാഴക്കുളത്തെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഒരു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന കോഴ്സിന്റെ രണ്ടാമത് ബാച്ചില്‍ താത്പര്യമുള്ളവര്‍ക്കു പങ്കെടുക്കാം.

ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ ബിരുദമാണു കോഴ്സിന് അടിസ്ഥാന യോഗ്യത. പഠനോപകരണങ്ങളടക്കം ഫീസ് 12,000 രൂപയാണ്. പൂരിപ്പിച്ച അപേക്ഷ പ്രോസസിംഗ് എന്‍ജിനീയര്‍, നാളികേര വികസന ബോര്‍ഡ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കീന്‍പുരം, സൌത്ത് വാഴക്കുളം പി.ഒ, ആലുവ 683105 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കോഴ്സിനു തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരെ വിവരം അറിയിക്കുന്ന മുറയ്ക്ക് അവര്‍ നാളികേര വികസന ബോര്‍ഡ്, കൊച്ചി എന്ന പേരില്‍ മാറാവുന്ന ഡിഡി എടുത്ത് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 0484-2679680, 9495569300.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.