സ്കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിനുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Thursday, August 28, 2014 1:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ഹയര്‍ സെക്കന്‍ഡറികളില്‍ പുതുതായി അനുവദിച്ച അധിക ബാച്ചുകളിലേക്ക് സ്കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിനായുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നേരത്തെ പ്രവേശനം നേടിയവര്‍ക്ക് പുതുതായി അനുവദിച്ച ബാച്ചുകളിലേക്കു മാറാനുള്ള അവസരമായിരുന്നു ഇതുവഴി അനുവദിച്ചത്.

അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 12,078 പ്ളസ് വണ്‍ സീറ്റുകളാണു സംസ്ഥാനത്ത് ആകെ അവശേഷിക്കുന്നത്. ഇതിലേക്കായി 80,000 ല്‍ അധികം പേരാണു കാത്തിരിക്കുന്നത്. സപ്ളിമെന്ററി അലോട്ട്മെന്റാണ് അടുത്തഘട്ടം. ഇതിനായി 29ന് വൈകുന്നേരം നാലു വരെ അപേക്ഷിക്കാം. ഇതിലേക്കുള്ള അലോട്ട്മെന്റ് സെപ്റ്റംബര്‍ ഒന്നിനു പ്രസിദ്ധീകരിക്കും. പ്രവേശം സെപ്റ്റംബര്‍ ഒന്നിനും രണ്ടിനുമായി നടക്കും. സ്കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിനായുള്ള അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികളുടെ പ്രവേശനം വ്യാഴാഴ്ച വരെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.