78 കാരന്‍ അപകടത്തില്‍ മരിച്ച കേസ്: മൂന്നു ലക്ഷം നഷ്ടപരിഹാരം
Friday, August 29, 2014 2:16 AM IST
കോട്ടയം: കോട്ടയം- ഏറ്റുമാനൂര്‍ എം സി റോഡില്‍ പാറോലിക്കല്‍ ജംഗ്ഷനില്‍ 2011 ഒക്ടോബര്‍ 27ന് 78 വയസുള്ള എ.സി. ജോസഫ് ഓട്ടോറിക്ഷ ഇടിച്ചു മരിച്ച കേസില്‍ ഓട്ടോറിക്ഷയുടെ ഇന്‍ഷ്വറന്‍സ് കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് 3,18,626 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു കോട്ടയം മോട്ടോര്‍ ആക്സിഡന്റ് ജില്ലാ ജഡ്ജി ജോര്‍ജ് മാത്യു വിധിച്ചു. തുക കോടതിയില്‍ കമ്പനി കെട്ടിവച്ചു. വാദികള്‍ക്കുവേണ്ടി അഡ്വക്കറ്റുമാരായ എസ്. വിമല്‍ ചന്ദ്രന്‍, ടി.വി. സോണി എന്നിവര്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.