ലാബ് അസിസ്റന്റുമാരോടുള്ള നീതിനിഷേധം തിരുത്തണമെന്ന് ജോസ് കെ. മാണി
ലാബ് അസിസ്റന്റുമാരോടുള്ള നീതിനിഷേധം തിരുത്തണമെന്ന് ജോസ് കെ. മാണി
Friday, August 29, 2014 2:18 AM IST
തിരുവനന്തപുരം: ലാബ് അസിസ്റന്റുമാരോടുള്ള നീതിനിഷേധം തിരുത്തണമെന്ന് ജോസ് കെ. മാണി എംപി. ഓള്‍ കേരള പ്ളസ്ടു ലാബ് അസിസ്റന്റ് അസോസിയേഷന്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ജോലി ചെയ്യുന്ന ലാബ് അസിസ്റന്റുമാര്‍ക്ക് 1999 മുതല്‍ 2003 വരെയുള്ള 42 മാസത്തെ നിയമനാംഗീകാരവും ശമ്പളവും ലഭിച്ചിട്ടില്ല. യോഗ്യതാ നിര്‍ണയ പരീക്ഷ ഒഴിവാക്കുക, ശമ്പള പരിഷ്കരണം, പ്രമോഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ഇതേ കാലയളവില്‍ ജോലി ചെയ്ത അധ്യാപകര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കുകയും യോഗ്യതാനിര്‍ണയ പരീക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇക്കാര്യങ്ങളില്‍ അടിയന്തര തീരുമാനം എടുത്ത് ലാബ് അസിസ്റന്റുമാര്‍ക്ക് നീതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംപി എന്ന നിലയില്‍ ചെയ്യാന്‍കഴിയുന്നതുചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് റോഷി അഗസ്റിന്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. എന്‍. ഷംസുദീന്‍ എംഎല്‍എ, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോണ്‍സി ജേക്കബ്, ജെയിംസ് കുര്യന്‍, ടി.വി. കുര്യാക്കോസ്, റോബര്‍ട്ട് മാടവന, സുമേഷ് കാഞ്ഞിരം, സജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.