വാഷിംഗ്ടണിലെ മിസ് ഇന്ത്യ ഏയ്ഞ്ചല ഗൊരാഫിക്ക് മലയാള സിനിമയില്‍നിന്ന് ഓഫറുകള്‍
വാഷിംഗ്ടണിലെ മിസ് ഇന്ത്യ ഏയ്ഞ്ചല ഗൊരാഫിക്ക് മലയാള സിനിമയില്‍നിന്ന് ഓഫറുകള്‍
Friday, August 29, 2014 2:18 AM IST
കോട്ടയം: മലയാള സിനിമയില്‍നിന്ന് ഓഫറുകള്‍ ലഭിച്ചതായി വാഷിംഗ്ടണ്‍ സ്റേറ്റിലെ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട എയ്ഞ്ചല ഗൊരാഫി.

കോട്ടയം പ്രസ് ക്ളബിലെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കോട്ടയം സ്വദേശിനി ഏയ്ഞ്ചല ഗൊരാഫി. ഇന്ത്യന്‍ സുന്ദരിമാരുടെ മത്സരത്തില്‍ ഉത്ത രേന്ത്യയിലെ പെണ്‍കുട്ടികളെ പിന്തള്ളിയാണ് ഏയ്ഞ്ചല സുന്ദ രിപ്പട്ടം കരസ്ഥമാ ക്കിയത്.

നാല് മലയാളം സിനിമയില്‍നിന്നു ഓഫര്‍ വന്നെങ്കിലും കഥ കേട്ടശേഷവും പഠനത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്ന് ഉറപ്പു വരുത്തിയശേഷവുമേ സിനിമയില്‍ അഭിനയിക്കുവെന്നും ഏയ്ഞ്ചല പറഞ്ഞു. മൂലേടം സ്രാമ്പിക്കല്‍ സുരേഷ് - ലത ദമ്പതികളുടെ മകളാണ്.


ഡിസംബറില്‍ ന്യൂജഴ്സിയില്‍ നടക്കുന്ന മിസ് യുഎസ് മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഏയ്ഞ്ചല. ജനിച്ചുവളര്‍ന്നത് അമേരിക്കയിലാണെങ്കിലും മലയാളം നന്നായി സംസാരിക്കുന്ന ഏയ്ഞ്ചല, മത്സരത്തിലും മലയാളത്തെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. ഭരതനാട്യത്തിലും കരാട്ടെയിലും കുങ്ഫുവിലും പരിശീലനം നേടിയിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷന്‍ പഠനത്തിനൊപ്പമാണ് സൌന്ദര്യമത്സരത്തില്‍ ഏയ്ഞ്ചല കഴിവു തെളിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.