സിയാലില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ 2016 മാര്‍ച്ചില്‍
സിയാലില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ 2016 മാര്‍ച്ചില്‍
Friday, August 29, 2014 2:13 AM IST
നെടുമ്പാശേരി: സിയാലിന്റെ 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ 2016 മാര്‍ച്ച് മാസത്തില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നു മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ അറിയിച്ചു.

സിവില്‍ വര്‍ക്കുകള്‍ 2015 ജൂണില്‍ പൂര്‍ത്തിയാകും. 1,700 പൈലുകളടിച്ച് ഒന്നാംനിലയുടെ പണി പൂര്‍ത്തിയായി. രണ്ടാംനില നിര്‍മാണം തുടങ്ങി. കിറ്റ്കോയാണു മേല്‍നോട്ടം വഹിക്കുന്നത്.

ഇലക്ട്രിക്കല്‍ ജോലികള്‍, എസ്കലേറ്ററുകളും ലിഫ്ടുകളും സ്ഥാപിക്കല്‍, ബാഗേജ് പരിശോധനാ സംവിധാനം ഒരുക്കല്‍ എന്നിവയ്ക്കു ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. നിര്‍മാണച്ചെലവ് 850 കോടി രൂപയാണ്.


മണിക്കൂറില്‍ നാലായിരം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സൌകര്യമുണ്ടാകും.

112 ചെക്ക് ഇന്‍ കൌണ്ടറുകളും 60 എമിഗ്രേഷന്‍ കൌണ്ടറുകളും 19 ബോര്‍ഡിംഗ് ഗേറ്റുകളും പത്ത് എയ്റോബ്രിഡ്ജുകളും സ്ഥാപിക്കും. പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ നിലവിലുള്ള അന്താരാഷ്ട്ര ടെര്‍മിനല്‍ ആഭ്യന്തര ടെര്‍മിനലാക്കും.

ഇപ്പോഴത്തെ ആഭ്യന്തര ടെര്‍മിനല്‍ ബിസിനസ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള പ്രത്യേക ടെര്‍മിനലാക്കുമെന്നും വി.ജെ. കുര്യന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.