കാര്‍ത്തികേയന്‍ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി
Friday, August 29, 2014 2:13 AM IST
തിരുവനന്തപുരം: സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച നടത്തി.

ഇന്നലെ രാത്രി എ.കെ. ആന്റണിയുടെ വഴുതക്കാട്ടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നതു സംബന്ധിച്ചു പാര്‍ട്ടി ഉടന്‍ തീരുമാനം കൈക്കൊള്ളണമെന്നു കാര്‍ത്തികേയന്‍ ആഗ്രഹം പ്രകടിപ്പിച്ചതായാണു സൂചന.

മന്ത്രിസ്ഥാനത്തിനുവേണ്ടിയാണു സ്ഥാനമൊഴിയുന്നതെന്നു ചിലര്‍ പ്രചരിപ്പിക്കുന്നതു തന്നെ വേദനിപ്പിക്കുന്നുവെന്നു കാര്‍ത്തികേയന്‍ ആന്റണിയെ അറിയിച്ചു.

വിഷയം മുഖ്യമന്ത്രിയുമായും വി.എം. സുധീരനുമായും സംസാരിക്കാമെന്ന് ആന്റണി ഉറപ്പു നല്‍കിയതായാണു വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.