ബിജെപി മുതിര്‍ന്ന നേതാക്കളെ തഴഞ്ഞിട്ടില്ല: വെങ്കയ്യ നായിഡു
ബിജെപി മുതിര്‍ന്ന നേതാക്കളെ  തഴഞ്ഞിട്ടില്ല: വെങ്കയ്യ നായിഡു
Friday, August 29, 2014 2:13 AM IST
നെടുമ്പാശേരി: ബിജെപി മുതിര്‍ന്ന നേതാക്കളെ തഴഞ്ഞെന്ന ആരോപണം ശരിയല്ലെന്നു കേന്ദ്ര നഗരസവികസന മന്ത്രി ആര്‍.വെങ്കയ്യ നായിഡു. നെടുമ്പാശേരിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃസ്ഥാനങ്ങളില്‍ പുതിയ ആളുകള്‍ക്കു ബിജെപി കൂടുതല്‍ അവസരം നല്‍കുകയായിരുന്നു. മുതിര്‍ന്നവര്‍ക്കു മാന്യമായ അംഗീകാരം നല്‍കുന്നുണ്ട്. പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങളില്‍ അവരുടെ നിര്‍ദേശം തീര്‍ച്ചയായും പരിഗണിക്കപ്പെടും.

ബിജെപി കേരള ഘടകത്തെ മാനിക്കുന്നില്ലെന്ന അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതു ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരം വിലയിരുത്തലുകള്‍ക്കുള്ള സമയമായിട്ടില്ല. പ്രഖ്യാപനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ആ സമയത്തു കേരളത്തിലെ നേതൃത്വത്തെ തീര്‍ച്ചയായും പരിഗണിക്കും. കേരളത്തില്‍ വരുംനാളുകളില്‍ ബിജെപിക്കു വന്‍ പ്രതീക്ഷയുണ്െടന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ 8.30ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കേന്ദ്രമന്ത്രിയെ പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.