ഗാഡ്ഗില്‍ തന്നെ വേണമെന്നു ബിജെപി സംസ്ഥാന ഘടകം
Friday, August 29, 2014 2:15 AM IST
തൃശൂര്‍: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു. ഒ.രാജഗോപാലിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍, ബിജെപി സംസ്ഥാന ഘടകം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ ദിവസം താന്‍ കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറുമായി ചര്‍ച്ച നടത്തിയെന്നും മുരളീധരന്‍ പറഞ്ഞു. ചര്‍ച്ചയില്‍ ഗാഡ്ഗില്‍തന്നെ നടപ്പാക്കണമെന്നാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.