സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിര്‍ണായകം; പിരിച്ചുവിടണമെന്ന് ആവശ്യമുയര്‍ന്നിട്ടില്ലെന്നു മുഖ്യമന്ത്രി
സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിര്‍ണായകം; പിരിച്ചുവിടണമെന്ന് ആവശ്യമുയര്‍ന്നിട്ടില്ലെന്നു മുഖ്യമന്ത്രി
Friday, August 29, 2014 3:01 AM IST
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് സംസ്ഥാനത്തിന്റെ ആസൂത്രണ രംഗത്തു നിര്‍ണായകമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നുണ്െടന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആസൂത്രണ ബോര്‍ഡ് വേണ്െടന്നു സെക്രട്ടറിമാരുടെ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിട്ടില്ലെന്നു ചീഫ് സെക്രട്ടറി അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വാര്‍ഷികപദ്ധതിയുടെയും പഞ്ചവത്സര പദ്ധതിയുടെയും വിഷന്‍ 2030ന്റെയും രൂപവത്കരണത്തില്‍ ആസൂത്രണ ബോര്‍ഡ് മികച്ച പ്രവര്‍ത്തനമാണു നടത്തുന്നത്. എന്നാല്‍, ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കുന്ന തീരുമാനത്തെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്ന സമീപനം സര്‍ക്കാരിനില്ല.


ആസൂത്രണ കമ്മീഷന്റെ ചില നിലപാടുകളോടു കേരളത്തിനുള്ള എതിര്‍പ്പ് നേരത്തേതന്നെ അറിയിച്ചിട്ടുള്ളതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.