തൃശൂര്‍ സെന്റ് തോമസ് കോളജിന് സ്വയംഭരണാനുമതി
Friday, August 29, 2014 3:04 AM IST
തൃശൂര്‍: സെന്റ് തോമസ് കോളജിന് ജൂണ്‍ 13 മുതല്‍ യുജിസി സ്വയംഭരണാനുമതി നല്കിയതു കാലിക്കട്ട് സര്‍വകലാശാല അംഗീകരിച്ച് ഇന്നലെ ഉത്തരവിറക്കി. കോളജിലെ പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള അപേക്ഷ 30നു വൈകിട്ടു നാലുവരെ സ്വീകരിക്കുന്നതും അഞ്ചുമണിവരെ റാങ്കുലിസ്റ് കോളജ് നോട്ടീസ് ബോര്‍ഡിലും കോളജ് വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. വിവിധ മെറിറ്റിലും സാധ്യതാലിസ്റിലും ഉള്‍പ്പെട്ടവര്‍ സെപ്റ്റംബര്‍ മൂന്നിനു രാവിലെ ഒമ്പതരയ്ക്കു കോളജ് മെഡ്ലിക്കോട്ട് ഹാളില്‍ ഹാജരായി പ്രവേശനം നേടണം. നാലിനു പിജി ക്ളാസുകള്‍ ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.