ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ് സ്പെഷല്‍ ട്രെയിന്‍
ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ് സ്പെഷല്‍ ട്രെയിന്‍
Friday, August 29, 2014 3:05 AM IST
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് ചെന്നൈ-തിരുവനന്തപുരം റൂട്ടില്‍ സൂപ്പര്‍ഫാസ്റ് സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. ഇന്നു വൈകുന്നേരം 6.15 ന് ചെന്നൈയില്‍ നിന്നു തിരിക്കുന്ന ട്രെയിന്‍ നാളെ രാവിലെ 11 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 31 ന് രാത്രി 8.20 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഒന്നിന് ഉച്ചയ്ക്ക് 12.35 ന് ചെന്നൈയില്‍ എത്തിച്ചേരും. ട്രെയിനുകള്‍ക്ക് 13 സ്ളീപ്പര്‍ ക്ളാസ് കോച്ചുകളുണ്ടായിരിക്കും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം കൊല്ലം എന്നിവിടങ്ങളില്‍ സ്റോപ്പുണ്ടാ യിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.