മകനെതിരേയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നു സദാനന്ദ ഗൌഡ
മകനെതിരേയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നു സദാനന്ദ ഗൌഡ
Friday, August 29, 2014 11:35 PM IST
കൊച്ചി: കര്‍ണാടകയില്‍ തന്റെ മകനെതിരേയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നു കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡ. ഈ വിഷയം തികച്ചും വ്യക്തിപരമാണെന്നും നിയമം നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഇടപെടില്ല. മന്ത്രിയെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനാണു താന്‍ എത്തിയിട്ടുള്ളത്. തന്റെ മകനല്ല, മറ്റ് ആരെങ്കിലുമായാലും നിയമം നിയമത്തിന്റെ വഴി സ്വീകരിക്കുകയാണു വേണ്ടത്. താന്‍ ഒന്നിലും ഇടപെടുകയില്ലെന്നും തന്റെ ചുമതല മാത്രമാണു താന്‍ നിര്‍വഹിക്കുകയെന്നും അദ്ദേഹം ആവര്‍ത്തിച്ചു.


സദാനന്ദ ഗൌഡയുടെ മകന്‍ കാര്‍ത്തിക് വഞ്ചിച്ചെന്നാരോപിച്ച് കന്നഡ നടി പോലീസില്‍ പരാതി നല്‍കിയിരുന്നു. മറ്റൊരു യുവതിയുമായി കാര്‍ത്തികിന്റെ വിവാഹനിശ്ചയം നടന്ന ദിവസമാണ് ആരോപണവുമായി നടി രംഗത്തെത്തിയത്. കാര്‍ത്തിക് ആരോപണം നിഷേധിച്ചി ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.