ഗവ. നഴ്സസ് യൂണിയന്‍ സംസ്ഥാന സമ്മേളനം കോട്ടയത്ത്
Friday, August 29, 2014 11:43 PM IST
കോട്ടയം: കേരള ഗവണ്‍മെന്റ് നഴ്സസ് യൂണിയന്‍ സംസ്ഥാനസമ്മേളനം 30, 31 തീയതികളില്‍ കോട്ടയത്തു നടക്കും. 30നു കോട്ടയം സാഹിത്യ സഹകരണസംഘം ഓഡിറ്റോറിയത്തില്‍ രാവിലെ 10നു സമ്മേളനം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനപ്രസിഡന്റ് യു. അനില അധ്യക്ഷത വഹിക്കും. യൂണിഫോം അലവന്‍സ് വര്‍ധനവ്, 50 വയസ് കഴിഞ്ഞവരെ രാത്രി ജോലിയില്‍നിന്നും ഒഴിവാക്കുക, ശമ്പള വര്‍ധനവ്, പ്രൊമോഷന്‍ സാധ്യതകള്‍, സ്റാഫ് പാറ്റേണ്‍ പരിഷ്കരണം തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തിലൂടെ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരും.

രണ്ടു ദിവസത്തെ സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, ജോസ് കെ. മാണി എംപി, എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്‍, കെ. മുരളീധരന്‍, കെപിസിസി ഭാരവാഹികളായ പി. പീതാംബരകുറുപ്പ്, ലതികാ സുഭാഷ്, തമ്പാനൂര്‍ രവി, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാനപ്രസിഡന്റ് യു. അനില, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, ജനറല്‍ കണ്‍വീനര്‍ ചേച്ചമ്മ ജോസഫ്, ജനറല്‍ സെക്രട്ടറി എ. അശോകന്‍ തമ്പി, മേഴ്സി ചെറിയാന്‍, ബോബന്‍ തോപ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.