വൈഎംസിഎ വജ്ര ജൂബിലി സംഗമം 31ന്
Friday, August 29, 2014 11:44 PM IST
പെരുമ്പാവൂര്‍: വൈഎംസിഎ സംസ്ഥാന വജ്രജൂബിലി സംഗമം 31ന് പെരുമ്പാവൂരില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 3.30ന് തുടങ്ങുന്ന പരിപാടി രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രഫ.പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. വൈഎംസിഎ സംസ്ഥാന ചെയര്‍മാന്‍ ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിക്കും. ദേശീയ പ്രസിഡന്റ് ഡോ.റോളണ്ട് വില്യംസ് മുഖ്യപ്രഭാഷണം നടത്തും. പെരുമ്പാവൂര്‍ വൈഎംസിഎ മുന്‍ പ്രസിഡന്റും യുഡിഎഫ് കണ്‍വീനറുമായ പി.പി. തങ്കച്ചനു കേരള വൈഎംസിഎയുടെ വജ്ര ജൂബിലി പുരസ്കാരം സമ്മാനിക്കും. സാജു പോള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എ. സലാം, ദേശീയ ട്രഷറര്‍ വി.ഇ. തോമസ്, സംസ്ഥാന ട്രഷറര്‍ ഷിബു തെക്കുംപുറം, വൈസ് ചെയര്‍മാന്‍മാരായ ഡോ. മാമ്മന്‍ സഖറിയ, തോമസ് പൈനാപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിക്കും.


പത്രസമ്മേളനത്തില്‍ ലെബി ഫിലിപ്പ് മാത്യു, അഡ്വ.സി.പി. മാത്യു, ഷിബു തെക്കുംപുറം, സൈജു വര്‍ഗീസ് ജോസഫ്, സാജു ഇട്ടന്‍, എ.ജി. ഏബ്രഹാം, പി.ഡി. ലിജോ എന്നിവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.