കൂടുതുറക്കല്‍ ഭക്തിസാന്ദ്രമായി; എവുപ്രാസ്യമ്മയുടെ തിരുനാള്‍ ഇന്ന്
കൂടുതുറക്കല്‍ ഭക്തിസാന്ദ്രമായി; എവുപ്രാസ്യമ്മയുടെ തിരുനാള്‍ ഇന്ന്
Friday, August 29, 2014 12:18 AM IST
ഒല്ലൂര്‍: വിശുദ്ധ പദവിയോടടുക്കുന്ന വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ എട്ടാം തിരുനാളിന്റെ ഭാഗമായ കൂടുതുറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രമായി. സെന്റ് മേരീസ് മഠം ചാപ്പലില്‍ ഇന്നലെ നടന്ന ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങളില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഇന്നാണ് തിരുനാള്‍.

ഇന്നുരാവിലെ 9.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ ആച്ചാണ്ടി, സിഎംഐ ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കും.


ദിവ്യബലിക്കുശേഷം മേരിമാതാ പള്ളിയിലേക്കു പ്രദക്ഷിണം. തുടര്‍ന്ന് മഠം ഹൈസ്കൂളില്‍ നേര്‍ച്ചഭക്ഷണ വിതരണം നടക്കും.

ഭക്തജനങ്ങള്‍ക്കു തിരുനാള്‍ ചടങ്ങുകളില്‍ സുഗമമായി പങ്കെടുക്കുന്നതിനു വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.