കെട്ടിട വാടകനിയന്ത്രണ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍: ധനമന്ത്രി കെ.എം. മാണി
കെട്ടിട വാടകനിയന്ത്രണ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍: ധനമന്ത്രി കെ.എം. മാണി
Friday, August 29, 2014 12:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കെട്ടിട ഉടമകളുടെയും വാടകക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു നിയമ വകുപ്പ് തയാറാക്കിയ കേരള കെട്ടിടങ്ങള്‍ (പാട്ടവും അടിസ്ഥാന വാടകയും മറ്റു സൌകര്യങ്ങളും) ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നു ധനമന്ത്രി കെ.എം. മാണി അറിയിച്ചു.

ധനമന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ കൂടിയ വ്യാപാരി, വ്യവസായി പരാതി പരിഹാര കമ്മിറ്റി യോഗത്തില്‍ വ്യാപാരി-വ്യവസായി പ്രതിനിധികള്‍ ഈ വിഷയം ഉന്നയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പുതിയ നിയമ പ്രകാരം ഓരോ മൂന്നു വര്‍ഷം കൂടുമ്പോള്‍ 20 ശതമാനത്തില്‍ കൂടുതല്‍ വാടക വര്‍ധിപ്പിക്കാന്‍ പാടില്ല. എന്നാല്‍, വാടകച്ചീട്ടു നിര്‍ബന്ധമായും രജിസ്റര്‍ ചെയ്യണം.

കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും ആവശ്യപ്രകാരം രജിസ്ട്രേഷന്‍ ഫീസ് രണ്ടു ശതമാനത്തില്‍നിന്ന് ഒന്നര ശതമാനമായി കുറയ്ക്കാന്‍ നടപടി സ്വീകരിക്കാമെന്നു മന്ത്രി ഉറപ്പുനല്‍കി.

ഗവണ്‍മെന്റ്/അര്‍ധ ഗവണ്‍മെന്റ്/വക്കഫ് കെട്ടിടങ്ങള്‍ ഒഴിച്ചുള്ളവയെല്ലാം പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. കെട്ടിട ഉടമയ്ക്ക് വാടകയ്ക്കും ഉടമസ്ഥാവകാശത്തിനും സുരക്ഷിതത്വം വരുത്തുന്ന വ്യവസ്ഥ പുതിയ നിയമത്തിലുണ്ട്. ബില്ലിലെ വ്യവസ്ഥകള്‍ നേരത്തെ തന്നെ വ്യാപാരി വ്യവസായ ഏകോപനസമിതിയും ഓള്‍ കേരള ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷനും സ്വാഗതം ചെയ്തിരുന്നു.


ഈ നിയമം നിലവില്‍ വരുന്നതോടെ വാടകക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നിലവിലുള്ള തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനും കഴിയുമെന്നു മന്ത്രി പറഞ്ഞു.

റബര്‍ ഇന്‍പുട്ട് ടാക്സിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനു വാറ്റ് ചട്ടങ്ങളില്‍ð ഭേദഗതിക്കു നടപടി സ്വീകരിക്കും. യഥാസമയം റിട്ടേണുകള്‍ ഫയല്‍ð ചെയ്യാത്ത വ്യാപാരികള്‍ റിട്ടേണുകള്‍ ഫയല്‍ð ചെയ്യുന്നó മുറയ്ക്ക് ചെക്ക്പോസ്റുകളില്‍ð തടസം കൂടാതെ ചരക്ക് കൊണ്ടുവരുന്നതിനു സഹായകരമായ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും.

പരാതിപരിഹാരം വേഗത്തിലാക്കുന്നതിനു കമ്മീഷണറേറ്റില്‍ð ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.വ്യാപാരി വ്യവസായി ഏകോപനസമിതി, ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍, കേരള മര്‍ച്ചന്റ്സ് യൂണിയന്‍ എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.