കണ്ണൂര്‍ വിമാനത്താവളം: അന്വേഷണത്തിനു ലോകായുക്ത ഉത്തരവ്
Friday, August 29, 2014 12:26 AM IST
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപിച്ചു കൊണ്ടുള്ള പരാതിയുടെ സത്യാവസ്ഥ കണ്െടത്താന്‍ ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡിയെ ചുമതലപ്പെടുത്തി ലോകായുക്ത ഉത്തരവായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ. ബാബു, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ രാംനാഥ്, കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രമൌലി തുടങ്ങിയവരുള്‍പ്പെടെ എട്ടു പേരെ എതിര്‍കക്ഷികളാക്കി കണ്ണൂര്‍ ഇരിട്ടി സ്വദേശി എ.കെ. ഷാജി സമര്‍പ്പിച്ച പരാതിയിലാണ് ലോകായുക്ത ജസ്റീസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റീസ് കെ.കെ. ദിനേശന്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റെ ഉത്തരവ്. ആരോപണങ്ങളുടെ പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുകളൊന്നും കണ്െടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോകായുക്ത നിരീക്ഷിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.