ഫാ. മാത്യു കൂട്ടുങ്കല്‍ സിഎംഐ നിര്യാതനായി
ഫാ. മാത്യു കൂട്ടുങ്കല്‍ സിഎംഐ നിര്യാതനായി
Friday, August 29, 2014 11:14 PM IST
കോട്ടയം: ദീപിക മുന്‍ ന്യൂസ് എഡിറ്റര്‍ ഫാ. മാത്യു കൂട്ടുങ്കല്‍ സിഎംഐ(73) നിര്യാത നായി. ശനിയാഴ്ച രാവിലെ 7.30നു കോട്ടയത്തു പ്രൊവിന്‍ഷ്യല്‍ ഹൌസിലെത്തിച്ചു പ്രാര്‍ഥനാ ശുശ്രൂ ഷയ്ക്കുശേഷം മൃതദേഹം പാലായിലേക്കു കൊ ണ്ടുപോകും. ഒമ്പതിനു പാലാ സെന്റ് വിന്‍സന്റ് ആശ്രമ ദേവാലയത്തില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചകഴിഞ്ഞു രണ്ടിനു പാലാ സെന്റ് വിന്‍സെന്റ് ആശ്രമ ദേവാലയത്തില്‍.

പാലാ ഇടമറുക് കൂട്ടുങ്കല്‍ ജോസഫിന്റെ മകനായ ഇദ്ദേഹം 1961ല്‍ സിഎംഐ സഭയില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. 1968ല്‍ വൈദികനായി. 1969 മുതല്‍ മൂന്നുഘട്ടങ്ങളിലായി ദീപികയില്‍ എട്ടുവര്‍ഷം സേവനമനുഷ്ഠിച്ച ഇദ്ദേഹം ദീര്‍ഘകാലം പാലാ സെന്റ് വിന്‍സെന്റ് സ്കൂളില്‍ അധ്യാപകനായിരുന്നു. കുറച്ചുകാലം മാന്നാനം കെഇ കോളജില്‍ ലക്ചററായിരുന്നു.

ദീപിക വാരാന്തപ്പതിപ്പില്‍ എഡിറ്ററായും ദീപികയുടെ ലൈബ്രേറിയനായും ഫാ. കൂട്ടുങ്കല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീപിക പത്രത്തോടൊപ്പം ആഴ്ച തോ റും പ്രസിദ്ധീകരിക്കുന്ന 'ചോക്ളേറ്റി'ലെ ഇംഗ്ളീഷ് വിഭാഗത്തിനുവേണ്ടി പതിവായി എഴുതിയിരുന്നു. ഇറ്റ്സ് ഗ്രേറ്റ് ടു ഫര്‍ഗീവ് ആന്‍ഡ് സാക്രിഫൈസ് എന്ന ഇംഗ്ളീഷ് ഗ്രന്ഥവും അതിന്റെ മലയാളം പരിഭാഷയും കഴിഞ്ഞമാസം പൂര്‍ത്തി യാ ക്കി. ന്യൂയോര്‍ക്കില്‍ അജപാലനശുശ്രൂഷ ചെയ്തിട്ടുള്ള ഇദ്ദേഹം അമനകര, പൂഞ്ഞാര്‍ ആശ്രമങ്ങളില്‍ പ്രിയോരായും ഇടമറ്റം, പുളിയന്മല ആശ്രമങ്ങളില്‍ പ്രീഫെക്റ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 മുതല്‍ സിഎംഐ സെന്റ് ജോസഫ്സ് പ്രൊവിന്‍സില്‍ റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.


ചിന്നമ്മ ജോസഫ് തോട്ടുക്കര (തിടനാട്), സിസ്റര്‍ ഫ്ളോററ്റ് ഡിഎസ്ടി (ചെമ്പേരി), കെ.ജെ. ജോസഫ് (ഇടമറുക്), പരേതരായ തോമസ് ജോസഫ് (നെല്ലിപ്പാറ), സിസ്റര്‍ മേരി ജോസ് ഡിഎം, ലീലാമ്മ ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.