മദ്യനയത്തില്‍ വിനോദസഞ്ചാരമേഖലയിലുള്ളവര്‍ക്ക് ആശങ്ക: മന്ത്രി
മദ്യനയത്തില്‍ വിനോദസഞ്ചാരമേഖലയിലുള്ളവര്‍ക്ക് ആശങ്ക: മന്ത്രി
Friday, August 29, 2014 12:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയത്തില്‍ വിനോദ സഞ്ചാര മേഖലയിലുള്ളവര്‍ക്ക് ആശങ്കയുണ്െടന്നു ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍.

കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഉള്ളവര്‍ തന്നെ സന്ദര്‍ശിച്ച് അവരുടെ ആശങ്ക അറിയിച്ചതായി അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കാര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. സമ്പൂര്‍ണ മദ്യനിരോധനമുള്ള ഗുജറാത്തില്‍ പോലും ടൂറിസ്റുകള്‍ക്കു മദ്യം നല്കുന്നതിനു പ്രത്യേക പെര്‍മിറ്റുകള്‍ നല്കിവരുന്നുണ്െടന്നാണ് അറിയുന്നത്. പുതിയ മദ്യനയത്തിനു രൂപം നല്കിയത് സംസ്ഥാനത്തെ ഒരു പ്രത്യേക സാമൂഹ്യ പ്രശ്നം എന്ന നിലയിലാണ്.


വിനോദസഞ്ചാരികളെല്ലാം മദ്യപിക്കാനായി എത്തുന്നവരാണെന്ന അഭിപ്രായമില്ല.എന്നാല്‍, ഇവിടെ എത്തുന്ന വിനോദസഞ്ചാരികളില്‍ മദ്യപിക്കാന്‍ താത്പര്യമുള്ളവരുണ്െടന്ന കാര്യവും വസ്തുതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.