മദ്യനയത്തിനെതിരേ കെ. സുധാകരന്‍
മദ്യനയത്തിനെതിരേ കെ. സുധാകരന്‍
Friday, August 29, 2014 12:27 AM IST
കണ്ണൂര്‍: പുതിയ മദ്യനയത്തിന്റെ ഭാവി കണ്ടറിയേണ്ടിയിരിക്കുന്നുവെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ. സുധാകരന്‍. ഇതു പ്രാവര്‍ത്തികമാണോ എന്നു കാലം തെളിയിക്കും. മദ്യനയം സംബന്ധിച്ചു കോണ്‍ഗ്രസിനും മുന്നണിക്കും സമവായത്തിലെത്താന്‍ കഴിയാത്തതിന്റെ ദുരന്തമാണ് ഇപ്പോഴത്തെ തീരുമാനം. സമവായത്തിലെത്തിക്കാന്‍ നേതൃത്വം നല്‍കേണ്ടവര്‍ അതിനു തയാറായില്ലെന്നതു ഖേദകരമാണെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ സുധാകരന്‍ പറഞ്ഞു.

മദ്യനയം പോലുള്ള വലിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ട വേദിയില്‍ ചര്‍ച്ചചെയ്തില്ല. പകരം തെരുവിലും ചന്തയിലുമാണു ചര്‍ച്ച ചെയ്തത്. ഭരിക്കുന്നവര്‍ക്കെതിരേ അഭിപ്രായ പ്രകടനം നടത്തുന്നതു ജുഡീഷറിയില്‍ ഫാഷനായി മാറിയിരിക്കുകയാണ്. കേസിന്റെ വിധി പറയുന്ന ന്യായാധിപന്റെ മനസു വെളിപ്പെടുത്തുന്ന രീതിയില്‍ ചിലര്‍ അഭിപ്രായപ്രകടനം നടത്തുന്നു. ജുഡീഷറിയില്‍ വന്ന മാറ്റമാണ് ഇതു കാണിക്കുന്നത്. ഇത്തരം പ്രവണത ജുഡീഷറിയുടെ അന്തസത്തയ്ക്കു നിരക്കുന്നതല്ല. മാധ്യമങ്ങളെ പോലെ ജുഡീഷറിയും സെന്‍സേഷണലിസത്തിന്റെ പിന്നാലെ പോകുകയാണെന്നും സുധാകരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.