മദ്യനയത്തില്‍ വ്യക്തതയില്ല: സി. ദിവാകരന്‍
Friday, August 29, 2014 12:27 AM IST
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ വ്യക്തതയില്ലെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരന്‍.

പ്രതിപക്ഷത്തെ വിശ്വാ സത്തിലെടുക്കാതെയാണു പുതിയ മദ്യനയം രൂപീകരിച്ചത്. അതുകൊണ്ടുതന്നെ ഇതിന്റെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.

മദ്യനയം, പ്ളസ് ടു സ്കൂളുകള്‍ അനുവദിച്ചതിലെ അപാകത, വിലക്കയറ്റം എന്നിവ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനു സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സി. ദിവാകരന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


മദ്യനയവുമായി ബന്ധപ്പെട്ട സാധാരണ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.

ബിവറേജസ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളും കുത്തഴിഞ്ഞ സ്ഥിതിയിലാണ്. ഇതൊന്നും ഗൌരവത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സംസ്ഥാനം ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായി ധനമന്ത്രി കെ.എം. മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുടെ കാരണം സംബന്ധിച്ചും സര്‍ക്കാരിനു വ്യക്തതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.