ടൂറിസമല്ല, ജനനന്മയാണു നാടിനാവശ്യം: മദ്യനിരോധന സമിതി
Friday, August 29, 2014 12:28 AM IST
ആലുവ: മദ്യനയം നിയമമാക്കിയ സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനം മദ്യവിരുദ്ധ കേരളം നെഞ്ചിലേറ്റി സ്വീകരിക്കുന്നുവെന്നു കേരള മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷന്‍ ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ. ടൂറിസമല്ല, ജനനന്മയാണു നാടിനാവശ്യം.

ക്രൈസ്തവസഭ വീഞ്ഞ് നിര്‍മിക്കുന്നതു ലഹരിക്കോ വ്യാവസായിക ആവശ്യത്തിനോ അല്ല. സഭയുടെ അടിസ്ഥാന വിശ്വാസമായ വിശുദ്ധ കുര്‍ബാനയുടെ ആവശ്യത്തിനാണ്. ഇതിനെ മദ്യവ്യവസായവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതു വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.