സ്വദേശാഭിമാനി- കേസരി പുരസ്കാരം ബി.ആര്‍.പി ഭാസ്കറിന്
Friday, August 29, 2014 12:31 AM IST
പത്തനംതിട്ട: മാധ്യമ രംഗത്തെയും സാംസ്കാരിക - സാമൂഹ്യ രംഗത്തെയും പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു സംസ്ഥാന സര്‍ക്കാര്‍ സമ്മാനിക്കുന്ന സ്വദേശാഭിമാനി - കേസരി പുരസ്കാരം മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്കറിന്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡ് സെപ്റ്റംബറില്‍ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് പത്തനംതിട്ട പ്രസ്ക്ളബില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


കെ.എല്‍.മോഹനവര്‍മ അധ്യക്ഷനും എന്‍.ആര്‍.എസ്.ബാബു, കെ.എ.മുരളീധരന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് 2013 ലെ പുരസ്കാരത്തിനായി ബി.ആര്‍.പി ഭാസ്കറിനെ തെരഞ്ഞെടുത്തത്. മുന്‍ വര്‍ഷങ്ങളില്‍ ടി.വേണുഗോപാലന്‍, കെ.ശശികുമാര്‍, വി.പി.രാമചന്ദ്രന്‍ എന്നിവര്‍ക്കാണു പുരസ്കാരം ലഭിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.