റവ.ഡോ.ജോസ് ചിറമ്മല്‍ ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി പ്രസിഡന്റ്
റവ.ഡോ.ജോസ് ചിറമ്മല്‍ ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി പ്രസിഡന്റ്
Friday, August 29, 2014 12:31 AM IST
കൊച്ചി: ഇന്ത്യയിലെ പൌരസ്ത്യ കാനന്‍ നിയമ പണ്ഡിതരുടെ സംഘടനയായ ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റിയുടെ പ്രസിഡന്റായി റവ.ഡോ.ജോസ് ചിറമ്മലിനെ തെരഞ്ഞെടുത്തു. എറണാകുളം- അങ്കമാലി അതിരൂപതാംഗമായ ഇദ്ദേഹം സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭാ കോടതിയുടെ പ്രസിഡന്റാണ്. കാക്കനാട് ചാവറ ഹില്‍സില്‍ നടന്ന സൊസൈറ്റിയുടെ രജത ജൂബിലി സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

റോമിലെ ഓറിയന്റല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍നിന്നു 1990ല്‍ സഭാനിയമത്തില്‍ ഡോക്ടറല്‍ ബിരുദം നേടിയ റവ.ഡോ.ജോസ് റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിയമ ശാസ്ത്രത്തില്‍ പോസ്റ് ഡോക്ടറല്‍ പഠനം നടത്തി. ഇന്ത്യയിലെ വിവിധ മേജര്‍ സെമിനാരികളില്‍ പ്രഫസര്‍ കൂടിയായ ഇദ്ദേഹം സഭാനിയമങ്ങളെ സംബന്ധിച്ചു പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.


കഴിഞ്ഞ നാലു വര്‍ഷമായി സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന റവ.ഡോ.മാത്യു കൊച്ചുപുരയ്ക്കല്‍ ഓസ്ട്രേലിയയിലേക്കു പോകുന്ന ഒഴിവിലാണു പുതിയ നിയമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.