സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Friday, August 29, 2014 12:31 AM IST
തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തിലും സെക്കന്‍ഡറി (ഹൈസ്കൂള്‍) തലത്തിലും 14 പേര്‍ വീതം അവാര്‍ഡിന് അര്‍ഹരായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്‍പതും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഏഴും അധ്യാപകര്‍ അവാര്‍ഡിന് അര്‍ഹരായി.

മികച്ച പിടിഎക്കുള്ള അവാര്‍ഡും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അധ്യാപക അവാര്‍ഡുള്‍ പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ്. അഞ്ചു ലക്ഷം രൂപയും സി.എച്ച്. മുഹമ്മദ് കോയ എവര്‍റോളിംഗ് ട്രോഫിയുമാണ് ഏറ്റവും മികച്ച പിടിഎക്കുള്ള അവാര്‍ഡ്. രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ എത്തുന്ന സ്കൂള്‍ പിടിഎകള്‍ക്ക് യഥാക്രമം നാലു ലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ, എസ്എസ്എ, സീമാറ്റ് ഡയറക്ടര്‍മാര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനു കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അവാര്‍ഡ് ജേതാക്കളുടെ പേരുവിവരം ചുവടെ.

പ്രൈമറി വിഭാഗം

തിരുവനന്തപുരം: വി.എസ്. അശോക്, ഹെഡ്മാസ്റര്‍, വാമനപുരം ജിയുപിഎസ്, കൊല്ലം: സി. രാജന്‍പിള്ള, പിഡി ടീച്ചര്‍, എംവിജിഎല്‍പിഎസ്, പേരൂര്‍, പത്തനംതിട്ട: വര്‍ഗീസ് പി. പീറ്റര്‍, ഹെഡ്മാസ്റര്‍, ഗവ.യുപിബി സ്കൂള്‍, കുമ്പനാട്, തിരുവല്ല. ആലപ്പുഴ: എച്ച്. സുബൈര്‍, ഹെഡ്മാസ്റര്‍, ഗവ. എല്‍പിഎസ്, തെന്നാടി, ചിറയകം, കോട്ടയം: പേളി മാത്യൂസ്, ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ്സ് എല്‍പിഎസ് മുണ്ടക്കയം, ഇടുക്കി: എം.ആര്‍. രാജു, ഹെഡ്മാസ്റര്‍, കെഎഎംഎല്‍പി സ്കൂള്‍, മുളംകുന്ന്, പെരുവന്താനം, എറണാകുളം: പി.എം.സുമു, പിഡി ടീച്ചര്‍, ഗവ.വിഎച്ച്എസ്എസ്, ഇരിങ്ങോള്‍.

തൃശൂര്‍: കെ.എസ്. ദീപന്‍, ഹിന്ദി ടീച്ചര്‍, തൃത്തല്ലൂര്‍ യുപിഎസ്, പാലക്കാട്: സി.ടി. ചോക്കുണ്ണി, ഹെഡ്മാസ്റര്‍, മഹാത്മാ യുപി സ്കൂള്‍ തിരുവാഴിയോട്, മലപ്പുറം: പി.ടി. സക്കീര്‍ ഹുസൈന്‍, ഹിന്ദി ടീച്ചര്‍, എഎംയുപി സ്കൂള്‍, പൂവത്താനി, താഴേക്കോട്, പെരിന്തല്‍മണ്ണ, കോഴിക്കോട്: സി.കെ. മനോജ്കുമാര്‍, അസി. ടീച്ചര്‍, തോടന്നൂര്‍ യുപി സ്കൂള്‍, വടകര, വയനാട്: എന്‍.വി. ജോര്‍ജ്, ഹെഡ്മാസ്റര്‍, സെന്റ് ജോസഫ് യുപി സ്കൂള്‍ കല്ലോടി, എടവക, കണ്ണൂര്‍: പി. ശ്രീനിവാസന്‍, ഹെഡ്മാസ്റര്‍, നരവൂര്‍ സൌത്ത് എല്‍.പി. സ്കൂള്‍, കൂത്തുപറമ്പ്, കാസര്‍ഗോഡ്: എം. സീതാരാമ, ഹെഡ്മാസ്റര്‍, ഗവ. ജൂണിയര്‍ ബേസിക് സ്കൂള്‍, മധൂര്‍.

ഹൈസ്കൂള്‍ വിഭാഗം

തിരുവനന്തപുരം: വി.വി. കരുണാകരന്‍ നായര്‍, ഡിവിഎംഎന്‍എന്‍എം എച്ച്എസ്എ. മാറന്നലൂര്‍, കൂവളശേരി, കൊല്ലം: സൈമണ്‍ ബേബി, എസ്കെവിവിഎച്ച്എസ്എസ്. തൃക്കണ്ണാമംഗല്‍, കൊട്ടാരക്കര

പത്തനംതിട്ട: പി. ആര്‍. ശ്രീകുമാര്‍, ജിഎച്ച്എസ്എസ്. തേക്കുതോട്, ആലപ്പുഴ: ജി. കേശവന്‍ നമ്പൂതിരി, ജിഎച്ച്എസ്എസ് രാമപുരം, കീരിക്കാട്. കോട്ടയം: കെ. ഫിലിപ്പ് വര്‍ഗീസ്, എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കോട്ടയം, ഇടുക്കി: കെ.എന്‍. രാധാകൃഷ്ണപിള്ള, മന്നം മെമ്മോറിയല്‍ ഹൈസ്കൂള്‍ നരിയംപാറ, കട്ടപ്പന, എറണാകുളം: എന്‍.വി. ചാക്കോ, എംആര്‍എസ്വി ഹൈസ്കൂള്‍ സൌത്ത് മഴുവന്നൂര്‍.

തൃശൂര്‍: ഡി.വി. സുദര്‍ശനന്‍ ജിഎന്‍ബിഎച്ച്എസ്. കൊടകര, പാലക്കാട്: വി. മുഹമ്മദ്, ജിഒഎച്ച്എസ്എസ്. എടത്തനട്ടുകര, മലപ്പുറം: സി.കെ. അഹമ്മദ് കുട്ടി, ഐയുഎച്ച്എസ്എസ് പറപ്പൂര്‍, കോട്ടക്കല്‍, കോഴിക്കോട്: ടി.കെ.രാജേന്ദ്രന്‍ ജിഎച്ച്എസ്എസ് പാനൂര്‍, വയനാട്: ആര്‍. സുരേന്ദ്രന്‍ ജിവിഎച്ച്എസ് മാനന്തവാടി, കണ്ണൂര്‍: ടി.വി. ചന്ദ്രന്‍, ജിബിവിഎച്ച്എസ് മാടയി, പൈയ്യങ്ങാടി, കാസര്‍ഗോഡ്: എസ്. ശങ്കര നാരായണ ഭട്ട്, നവജീവന ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പെര്‍ല.


ഹയര്‍സെക്കന്‍ഡറി

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചാണ് അവാര്‍ഡ് നല്കുന്നത്. ഓരോ റീജണിലും മൂന്നു അവാര്‍ഡുകളാണ് നല്കുന്നത.്

തിരുവനന്തപുരം മേഖല

റവ. ഡോ. എ.വി. വര്‍ക്കി, പ്രിന്‍സിപ്പല്‍, സെന്റ് മേരീസ് എച്ച്എസ്എസ് പട്ടം, തിരുവനന്തപുരം. പി.ആര്‍. ഗിരീഷ്. ( എച്ച്എസ്എസ്ടി) ഗവ. ബോയ്സ്, അടൂര്‍, പത്തനംതിട്ട. പി.ജി. ശ്രീകല, (എച്ച്എസ്എസ്ടി) ആര്‍കെഡിഎന്‍എസ്എസ് ശാസ്തമംഗലം, തിരുവനന്തപുരം.

എറണാകുളം മേഖല

കെ.പി. പ്രദീപ്കുമാര്‍, പ്രിന്‍സിപ്പല്‍, ഗവ. ജനതാ എച്ച്എസ്എസ് നടുവട്ടം, പാലക്കാട്. ഡോ. അബി പോള്‍, പ്രിന്‍സിപ്പല്‍, കാല്‍ഡിയന്‍ സിറിയല്‍ എച്ച്എസ്എസ്, തൃശൂര്‍. ഷാജി വര്‍ഗീസ് ( എച്ച്എസ്എസ്ടി), എംകെഎം എച്ച്എസ്എസ് പിറവം, എറണാകുളം.

കോഴിക്കോട് മേഖല

ഡോ. ശശിധരന്‍ കുനിയില്‍, പ്രിന്‍സിപ്പല്‍, ഗവ. എച്ച്എസ്എസ് പാലയാട്, കണ്ണൂര്‍. പി.ടി. റഫീക്ക് (എച്ച്എസ്എസ്ടി), എന്‍എഎം എച്ച്എസ്എസ് പെരിങ്ങത്തൂര്‍, കണ്ണൂര്‍. ടി. താജ് മണ്‍സൂര്‍, പ്രിന്‍സിപ്പല്‍, ഡബ്ള്യുഒഎച്ച്എസ്എസ് പിനങ്ങോട്, വയനാട്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി

വൊക്കേണല്‍ ഹയര്‍ സെക്കന്‍ഡറിക്കു കീഴില്‍ ഏഴു മേഖലാ ഓഫീസുകളാണുള്ളത്. രണ്ട് റവന്യു ജില്ലകള്‍ ചേര്‍ന്നാണ് ഒരു മേഖലാ ഓഫീസ്. ഒരു മേഖലയില്‍ നിന്ന് ഒരു അധ്യാപകനെയാണ് സംസ്ഥാന തലത്തില്‍ അവാര്‍ഡിനായി പരിഗണിക്കുന്നത്. അവാര്‍ഡിനര്‍ഹരായ വിഎച്ച്എസ്ഇ വിഭാഗം അധ്യാപകരുടെ പേരു ചുവടെ.

കൊല്ലം മേഖല: ആര്‍.എസ്. ജയലേഖ, പ്രിന്‍സിപ്പല്‍, കെആര്‍ജിപിഎംവിഎച്ച്എസ്എസ്, ഓടനാവട്ടം, കൊല്ലം.

ചെങ്ങന്നൂര്‍ മേഖല: ജി. ശ്രീകുമാര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ബയോളജി, കെആര്‍കെപിഎംവിഎച്ച്എസ്എസ്, കടമ്പനാട്, പത്തനംതിട്ട

എറണാകുളം മേഖല: ടി.എം. യാക്കൂബ,് നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കൊമേഴ്സ്, സെന്റ് ഇഗ്നേഷ്യസ് വിഎച്ച്എസ്എസ്, കാഞ്ഞിരമറ്റം, എറണാകുളം

തൃശൂര്‍ മേഖല: ജോയ് മാത്യു, പ്രിന്‍സിപ്പല്‍, എസ്എന്‍ഡിപി വിഎച്ച്എസ്എസ്, അടിമാലി, ഇടുക്കി

കുറ്റിപ്പുറം മേഖല: കെ. മണി, പ്രിന്‍സിപ്പല്‍, ഗോപാല്‍ മെമ്മോറിയല്‍ വിഎ്ച്ച്എസ്എസ്, തിരുവാലത്തൂര്‍, പാലക്കാട്

വടകര മേഖല: പി.കെ. അബ്ദുള്‍ റഷീദ്, പ്രിന്‍സിപ്പല്‍, ജെഡിടി ഇസ്ളാം വിഎച്ച്എസ്എസ് കോഴിക്കോട്

പയ്യന്നൂര്‍ മേഖല: ഇ.പി. ഷാജിത്തകുമാര്‍, വൊക്കേഷണല്‍ ടീച്ചര്‍ കെഎംവിഎച്ച്എസ്എസ് കൊടയ്ക്കാട്, കാസര്‍ഗോഡ്.

പിടിഎ അവാര്‍ഡ് സെക്കന്‍ഡറി വിഭാഗം

1. ജിഎച്ച്എസ്എസ് കക്കാട്, കാസര്‍ഗോഡ്, 2. സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂര്‍, കോട്ടയം, 3. ഗവ. വിഎച്ച്എസ്എസ് കതിരൂര്‍, കണ്ണൂര്‍, 4. ഗവണ്‍മെന്റ് എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ് കരുനാഗപ്പള്ളി, കൊല്ലം, 5. എസ്വിജിഎച്ച്എസ്എസ് കിടങ്ങന്നൂര്‍, പത്തനംതിട്ട

പ്രൈമറി വിഭാഗം

1. ജിയുപിഎസ് കൊഴിഞ്ഞാന്‍പാറ, പാലക്കാട്, 2. ജിയുപിഎസ് പുറത്തൂര്‍, മലപ്പുറം. 3. ജിയുപിഎസ് പൈങ്ങോട്ടായി, കോഴിക്കോട്, 4. ജിഎല്‍പിഎസ് ആനാട്, തിരുവനന്തപുരം, 5. ജിഎല്‍പിഎസ് തൃക്കുന്നപ്പുഴ, ആലപ്പുഴ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.