പലിശ സബ്സിഡിക്ക് അപേക്ഷ: സമയം നീട്ടണമെന്ന് സി. എഫ്. തോമസ് എംഎല്‍എ
പലിശ സബ്സിഡിക്ക് അപേക്ഷ: സമയം നീട്ടണമെന്ന് സി. എഫ്. തോമസ് എംഎല്‍എ
Friday, August 29, 2014 12:34 AM IST
കോട്ടയം: വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് കേന്ദ്രഗവണ്‍മെന്റിന്റെ സബ്സിഡി ലഭിക്കാനുള്ള അപേക്ഷ നല്‍കാന്‍ സമയം നീട്ടണമെന്നു കേരളകോണ്‍ഗ്രസ്-എം ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എംഎല്‍എ അഭ്യര്‍ഥിച്ചു. അവസാന തീയതി ഈ മാസം 30 ആണെന്ന് മാധ്യമങ്ങളില്‍ അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ചില ബാങ്കുകള്‍ ഈ അപേക്ഷ സ്വീകരിക്കുന്നില്ല. ഈ മാസം 23 വരെ മാത്രം ഈ അപേക്ഷ സ്വീകരിച്ചാല്‍ മതിയെന്ന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ സര്‍ക്കുലര്‍ അയച്ചതിന്റെ അടിസ്ഥാനത്തിലാണു ബാങ്കുകള്‍ ഇപ്പോള്‍ അപേക്ഷ സ്വീകരിക്കാതിരിക്കുന്നത്.


അടിയന്തരമായി ഈ കാര്യത്തില്‍ റിസര്‍വ് ബാങ്കും കേന്ദ്രഗവണ്‍മെന്റും ഇടപെടണം. അപേക്ഷ സ്വീകരിക്കാതിരിക്കുന്ന ദിവസങ്ങള്‍കൂടി കണക്കിലെടുത്തു സെപ്റ്റംബര്‍ ഏഴുവരെയെങ്കിലും ഇതിനുള്ള തീയതി നീട്ടണം-അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.