ഓപ്പണ്‍ സ്കൂള്‍ പ്ളസ് വണ്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
Friday, August 29, 2014 12:35 AM IST
തിരുവനന്തപുരം: കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സിലേക്ക് എസ്എസ്എല്‍സി അല്ലെങ്കില്‍ സമാനയോഗ്യത നേടിയ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓപ്പണ്‍ റഗുലര്‍, പ്രൈവറ്റ് വിഭാഗങ്ങളിലെക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓപ്പണ്‍ സ്കൂള്‍ സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന ചെലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഏതെങ്കിലും എസ്ബിടി ശാഖയില്‍ ഫീസ് അടച്ച് ംംം.സീീിഹശില.ശി എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യണം. പിഴയില്ലാതെ സെപ്റ്റംബര്‍ 26 വരെയും 50 രൂപ പിഴയോടെ ഒക്ടോബര്‍ ആറ് വരെയും 250 രൂപ അധിക പിഴയോടെ ഒക്ടോബര്‍ 10 വരെയും ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യാം.


ഓണ്‍ലൈനായി രജിസ്റര്‍ ചെയ്ത് പ്രിന്റൌട്ടും മതിയായ ഫീസടച്ച എസ്ബിടി ചെലാനും അനുബന്ധ രേഖകളുമായി നിശ്ചിത തീയതിക്കുളളില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ഹാജരാക്കണം.

രജിസ്ട്രേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകവും വിശദവിവരവും ംംം.ീുലിരെവീീഹ.സലൃമഹമ.ഴ്ീ.ശി, ംംം.സീീിഹശില.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0471-2342950, 2342369.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.