കേന്ദ്ര സര്‍വകലാശാലയില്‍ പ്രവേശന പരീക്ഷ
Friday, August 29, 2014 12:36 AM IST
പെരിയ(കാസര്‍ഗോഡ്): കേന്ദ്ര സര്‍വകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകള്‍ ജനറല്‍/പട്ടികജാതി/പട്ടിക വര്‍ഗം/ഒബിസി എന്നീ വിഭാഗങ്ങളില്‍ ബാക്കിയുണ്ട്. യോഗ്യരായ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പ്രവേശന പരീക്ഷ സെപ്റ്റംബര്‍ മൂന്നിനു കേന്ദ്ര സര്‍വകലാശാല കാസര്‍ഗോഡ് പെരിയ കാമ്പസിലും തിരുവനന്തപുരം പട്ടം കാപ്പിറ്റല്‍ സെന്ററിലും നടത്തും. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ്് ഫോട്ടോ (ഒന്ന്) എന്നിവ സഹിതം അതതു കേന്ദ്രങ്ങളില്‍ 10നു എത്തിച്ചേരണം. പരീക്ഷ 11ന് തുടങ്ങും. വിവരങ്ങള്‍ക്ക് ംംം.രൌസലൃമഹമ.മര.ശി സന്ദര്‍ശിക്കു ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.