ഒന്നാംക്ളാസുകാര്‍ക്കു യുഐഡി നിര്‍ബന്ധമാക്കിയ ഉത്തരവില്‍ അപാകതകള്‍
Friday, August 29, 2014 12:37 AM IST
പത്തനംതിട്ട: പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള ഒന്നാംക്ളാസുകാര്‍ക്ക് യുഐഡി നിര്‍ബന്ധമാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അപാകതകളേറെയെന്നു പ്രഥമാധ്യാപകര്‍. യുഐഡി നമ്പര്‍ ഇല്ലാത്ത കുട്ടികളുടെ എണ്ണം സ്കൂള്‍ ഡിവിഷന്‍ അനുവദിക്കുന്നതില്‍ കണക്കാക്കില്ലെന്നാണു പുതിയ നിര്‍ദേശം.

ഇക്കൊല്ലം ഒന്നാംക്ളാസില്‍ പ്രവേശനം നേടിയിട്ടുള്ള എല്ലാ കുട്ടികളുടെയും യുഐഡി നമ്പര്‍ ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സൈറ്റില്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഒന്നാംക്ളാസിലെത്തിയ അഞ്ചു വയസുകാരില്‍ ഏറെപ്പേര്‍ക്കും യുഐഡി നമ്പര്‍ ഉണ്ടായിരുന്നില്ല. സ്കൂളില്‍ പ്രവേശനം നേടിയശേഷമാണ് ഇവര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ആധാര്‍ കാര്‍ഡിനായി രജിസ്ട്രേഷന്‍ നടത്തിയത്. ഇവര്‍ക്ക് ഇഐഡി നമ്പര്‍ ലഭ്യമാകുകയും ചെയ്തു. ഇതുപയോഗിച്ച് കുട്ടികളുടെ വിവരം നല്‍കിയ പ്രഥമാധ്യാപകര്‍ക്കാണ് ഇപ്പോള്‍ പുലിവാലായത്. കഴിഞ്ഞവര്‍ഷം ഇഐഡി നമ്പര്‍ നല്‍കാന്‍ സൈറ്റില്‍ പ്രത്യേക കോളം നല്‍കിയിരുന്നു. ഇത്തവണ ഇതു പിന്‍വലിച്ചതിനാല്‍ യുഐഡി നമ്പര്‍ നിര്‍ബന്ധമെന്ന രീതിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.