എംബിബിഎസ് /ബിഡിഎസ് കോഴ്സുകളിലേക്കുള്ള മൂന്നാമത്തെയും മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള അഞ്ചാമത്തെയും അലോട്ട്മെന്റ്
Friday, August 29, 2014 12:42 AM IST
തിരുവനന്തപുരം: ഈവര്‍ഷത്തെ എംബിബിഎസ് /ബിഡിഎസ് കോഴ്സുകളിലേക്കുള്ള മൂന്നാമത്തെയും മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള അഞ്ചാമത്തെയും അലോട്ട്മെന്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നാളെ ആരംഭിക്കും. റാങ്ക് ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പുതുതായി ഉള്‍പ്പെടുത്തിയ സ്വകാര്യ സ്വാശ്രയ ഡന്റല്‍ കോളജുകളിലേയ്ക്കും പുതുതായി ഉള്‍പ്പെടുത്തിയ ഹോമിയോപ്പതി, ആയുര്‍വേദ, സിദ്ധ മെഡിക്കല്‍ കോളജുകളിലേക്കും നാളെ മുതല്‍ സെപ്റ്റംബര്‍ നാലിന് വൈകുന്നേരം നാലുവരെ ംംം.രലല.സലൃമഹമ.ഴ്ീ.ശി എന്ന വെബ്്സൈറ്റിലൂടെ പുതുതായി ഓപ്്ഷനുകള്‍ രജിസ്റര്‍ ചെയ്യാം.


ഓപ്്ഷനുകള്‍ രജിസ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളെ യാതൊരു കാരണവശാലും പുതുതായി ഉള്‍പ്പെടുത്തിയ കോളജുകളിലേക്ക് അലോട്ട്മെന്റിനു പരിഗണിക്കില്ല. വിദ്യാര്‍ഥികള്‍ക്കു സൌജന്യമായി ഓപ്്ഷനുകള്‍ രജിസ്റര്‍ ചെയ്യുന്നതിന് ഇന്റര്‍നെറ്റ് സൌകര്യമുള്ള ഓപ്്ഷന്‍ ഫിസിലിറ്റേഷന്‍ സെന്ററുകളും ഹെല്‍ത്ത് ഡസ്കുകളും സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നാണ്. ഇവയുടെ വിശദമായ ലിസ്റ് സൈറ്റില്‍ ലഭ്യമാണ്. അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ംംം.രലലസ ലൃമഹമ.ഴ്ീ.ശി സൈറ്റില്‍ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.