മുഖ്യമന്ത്രിയും മന്ത്രി കെ. ബാബുവും ഇന്നു ഡല്‍ഹിക്ക്
മുഖ്യമന്ത്രിയും മന്ത്രി കെ. ബാബുവും ഇന്നു ഡല്‍ഹിക്ക്
Friday, August 29, 2014 11:30 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ. ബാബുവും ഇന്നു ഡല്‍ഹിക്കു തിരിക്കും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു കേന്ദ്ര ധനമന്ത്രിയും ഷിപ്പിംഗ് മന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിനാണു ഡല്‍ഹിക്കു പോകുന്നതെങ്കിലും രാഷ്ട്രീയ ചര്‍ച്ചകളും ഉണ്ടായേക്കും.

എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ സംസ്ഥാനത്തു പാര്‍ട്ടിയിലും മുന്നണിയിലും സര്‍ക്കാരിലും അസ്വസ്ഥതകളുണ്ടായ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച സ്വന്തം നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചേക്കും. കെപിസിസി പ്രസിഡന്റിന്റെ നിലപാടിലുള്ള അതൃപ്തിയും മുഖ്യമന്ത്രി അറിയിച്ചേക്കും. മന്ത്രിസഭാ പുനഃസംഘടനാ വിഷയം വീണ്ടും പരിഗണിക്കുന്നതു സംബന്ധിച്ച ചര്‍ച്ചയും ഉണ്ടായേക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.