യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഡിസംബറില്‍
Friday, August 29, 2014 12:45 AM IST
കോലഞ്ചേരി: യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സമ്മേളനം ഡിസംബറില്‍ വിളിച്ചുചേര്‍ക്കാന്‍ സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സഭാ മാനേജിംഗ് കമ്മിറ്റിയോഗം ശിപാര്‍ശ ചെയ്തു. അന്ത്യോഖ്യ സിംഹാസനത്തിനു കീഴില്‍ യാക്കോബായ സഭ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നു യോഗം പ്രഖ്യാപിച്ചു. സഭയില്‍ ഭിന്നതയുണ്െടന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ ശക്തമായി നേരിടുമെന്നു യോഗം വ്യക്തമാക്കി. ഇറാക്കിലും സിറിയയിലും ആഭ്യന്തര യുദ്ധങ്ങളില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാനും യോഗം തീരുമാനിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അഫ്രേം ദ്വതീയന്‍ ബാവയുമായി സെപ്റ്റംബര്‍ രണ്ടിനു ലബനനില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കൂടിക്കാഴ്ച നടത്തുമെന്നു യോഗത്തില്‍ പ്രഖ്യാപിച്ചു.


ശ്രേഷ്ഠബാവ അധ്യക്ഷത വഹിച്ച യോഗത്തില്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ അപ്രേം, ഏലിയാസ് മാര്‍ അത്തനാസിയോസ്, കുര്യാക്കോസ് മാര്‍ യൌസേബിയോസ്, മാത്യൂസ് മാര്‍ അന്തിമോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.