കാണാതായ വീട്ടമ്മയുടെ മൃതദേഹം പമ്പാനദിയില്‍ കണ്െടത്തി
Friday, August 29, 2014 12:51 AM IST
എടത്വ: കാണാതായ വീട്ടമ്മയുടെ മൃതദേഹം പമ്പാനദിയില്‍ കണ്െടത്തി. തലവടി കുന്തിരിക്കല്‍ അഞ്ചില്‍ചിറ വീട്ടില്‍ പരേതനായ ശ്രീധരന്റെ ഭാര്യ കമലാക്ഷി (65)യുടെ മൃതദേഹമാണു കഴിഞ്ഞദിവസം പുലര്‍ച്ചെ കറുകയില്‍ തോട്ടില്‍ ആശ്ശാംപറമ്പ് കടവില്‍ കണ്െടത്തിയത്.

ദിവസങ്ങള്‍ക്കു മുമ്പു സമീപത്തുള്ള കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ പോയവഴി കമലാക്ഷിയെ കാണാതാവുകയായിരുന്നു. മൃതദേഹം പോസ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കള്‍: സുരേഷ്, പ്രകാശ്. മരുമക്കള്‍: സുമ, വത്സല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.