പെണ്‍കുട്ടിയെ പീഡിപ്പിച്ചു വധിക്കാന്‍ ശ്രമിച്ച ബന്ധു അറസ്റില്‍
പെണ്‍കുട്ടിയെ പീഡിപ്പിച്ചു വധിക്കാന്‍ ശ്രമിച്ച ബന്ധു അറസ്റില്‍
Saturday, August 30, 2014 12:19 AM IST
എരുമേലി: പതിമ്മൂന്നുകാരിയെ അഞ്ചുവര്‍ഷത്തോളം പീഡിപ്പിക്കുകയും ഒരു കുഞ്ഞിനു ജന്മം നല്‍കിയപ്പോള്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ബന്ധു അറസ്റില്‍. തിരുവനന്തപുരം സ്വദേശി ജയദാസ് (45) ആണ് അറസ്റിലായത്. കഴിഞ്ഞ രണ്ടിന് എരുമേലി പോലീസ് സ്റേഷനു സമീപം കൊടിത്തോട്ടത്ത് വാടകവീട്ടിലാണ് പെണ്‍കുട്ടിക്കു കുത്തേറ്റത്. എസ്പിയുടെ നിര്‍ദേശപ്രകാരം മണിമല സിഐയുടെ നേതൃത്വത്തില്‍ ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ആറ്റിങ്ങലില്‍ നിന്നാണു പ്രതിയെ പിടികൂടിയത്.

കുത്തേറ്റ് ഗുരുതരാവസ്ഥയിലായനിലയിലായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് വര്‍ഷങ്ങള്‍ നീണ്ട പീഡനത്തെക്കുറിച്ച് പോലീസിനു മൊഴിനല്‍കിയത്. പെണ്‍കുട്ടിയും അമ്മയും രണ്ട് സഹോദരിമാരും ഒരു സഹോദരനും ഉള്‍പ്പെടുന്ന കുടുംബം വര്‍ഷങ്ങളായി പലസ്ഥലങ്ങളിലും വാടകവീടുകളില്‍ മാറിമാറി താമസിച്ച് വരികയായിരുന്നു.


ചാരായ നിര്‍മാണം, മോഷണം ഉള്‍പ്പെടെ തമിഴ്നാട്ടിലും മറ്റുമായി ഇയാള്‍ 15 വയസ് മുതല്‍ നിരവധി കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്െടന്ന് പോലീസ് പറഞ്ഞു. ഏഴ് വയസു മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നെന്നും പിന്നീട് അഞ്ചാം ക്ളാസ് കഴിഞ്ഞ് പെണ്‍കുട്ടിയെ തുടര്‍ന്ന് പഠിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയേയും അനുജത്തിയേയും അമ്മയേയും പ്രതി മര്‍ദിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും സിം കാര്‍ഡും നശിപ്പിച്ചിരുന്നതിനാല്‍ തുടക്കത്തില്‍ അന്വേഷണം വഴിമുട്ടിയിരുന്നുവെന്ന് മണിമല സിഐ എം.എ. അബ്ദുള്‍ റഹീം പറഞ്ഞു. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.