കൊച്ചിയില്‍ 26 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
Saturday, August 30, 2014 12:23 AM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ എയര്‍ കസ്റംസ് ഇന്റലിജന്‍സ് വിഭാഗം 26,26,395 രൂപ വിലമതിക്കുന്ന 933 ഗ്രാം സ്വര്‍ണം പിടിച്ചു. ഷാര്‍ജയില്‍ നിന്നു ജെറ്റ് എയര്‍വെയ്സിന്റെ 9ഡബ്ള്യു561 ഫ്ളൈറ്റില്‍ കൊച്ചിയില്‍ വന്നിറങ്ങിയ മുംബൈ സ്വദേശി ലിയാഖത്ത് അലിഹുസൈന്‍ പട്ടേലിന്റെ (49) ബാഗില്‍നിന്നാണു സ്വര്‍ണം പിടിച്ചത്.

ആറു സ്വര്‍ണബാറുകളും ഏഴു കഷണങ്ങളുമാണു കണ്െടത്തിയത്. ഇവ ഹെഡ് ഫോണിന്റെ അകത്തും മാങ്ങ പള്‍പ്പ് ബാര്‍ പാക്കറ്റിനുള്ളിലുമാണ് ഒളിപ്പിച്ചിരുന്നത്. യാത്രക്കാരനെ അറസ്റ് ചെയ്തു; സ്വര്‍ണം കണ്ടുകെട്ടി.


കസ്റംസ് അസിസ്റന്റ് കമ്മീഷണര്‍ സഞ്ജയ്ബാന്‍ ഗാര്‍ടെയില്‍, സൂപ്രണ്ടുമാരായ ജി. അജിത് കൃഷ്ണന്‍, കെ.എസ്. ബിജുമോന്‍, കെ. ശിവജി, ടി. പവിത്രന്‍, ജി. രാജേഷ്, കെ.എക്സ്. ലാല്‍ഫി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണു സ്വര്‍ണം പിടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.