പ്രധാനമന്ത്രിയുടെ അധ്യാപകദിന സംവാദം സെപ്റ്റംബര്‍ അഞ്ചിന്
Saturday, August 30, 2014 12:26 AM IST
തിരുവനന്തപുരം: അധ്യാപകദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കു വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2:30 മുതല്‍ 4:45 വരെ നടക്കുന്ന പരിപാടി സംസ്ഥാനത്തു പ്രൈമറിതലം മുതല്‍ പ്ളസ്ടു വരെയുള്ള 42 ലക്ഷം കുട്ടികള്‍ക്കും കാണുന്നതിനും കേള്‍ക്കുന്നതിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

വിക്ടേഴ്സ് ചാനല്‍ പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യുന്നതോടൊപ്പം ംംം.്ശരലൃേ. ശരേെവീീഹ.ഴ്ീ.ശി എന്ന വെബ്സൈറ്റിലൂടെ വെബ്കാസ്റിംഗും നടത്തും. വെബ്കാസ്റിംഗിലൂടെ 9500 സ്കൂളിലെ 32 ലക്ഷം കുട്ടികളിലും ടിവി സംപ്രേഷണത്തിലൂടെ 10 ലക്ഷം കുട്ടികളിലും എഡ്യൂസാറ്റ് ടെര്‍മിനല്‍, റേഡിയോ എന്നിവ വഴി ഒരു ലക്ഷം കുട്ടികളിലും എത്തിക്കുന്ന വിപുലമായ പരിപാടിയാണ് ഐടി@സ്കൂള്‍ മുഖേന ആസൂത്രണം ചെയ്തിരിക്കുന്നത്. വൈദ്യുതിലഭ്യമല്ലാത്ത സ്കൂളുകളില്‍ റേഡിയോ വഴി പരിപാടി കേള്‍പ്പിക്കുന്നതിലൂടെ നൂറുശതമാനം വിദ്യാര്‍ഥികളിലും ഈ പരിപാടി എത്തിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.