മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കേണ്െടന്നു ജോണി നെല്ലൂര്‍
മുഖ്യമന്ത്രിയും മന്ത്രിമാരും  രാജിവയ്ക്കേണ്െടന്നു ജോണി നെല്ലൂര്‍
Saturday, August 30, 2014 12:26 AM IST
കരുവാരക്കുണ്ട് (മലപ്പുറം): ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കേണ്ടതില്ലെന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. കോടതികള്‍ പബ്ളിസിറ്റിക്കുവേണ്ടി വിധി പ്രസ്താവന നടത്തരുതെന്നും ഇത്തരം സംഭവങ്ങള്‍ ജുഡീഷറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരുവാരക്കുണ്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ മുന്നണിയുടെ ഭരണകാലത്തായിരുന്നു ആരോപിക്കപ്പെടുന്ന അഴിമതി നടന്നത്. മന്ത്രിമാരുടെ രാജി ആവശ്യം പ്രതിപക്ഷനേതാവിന്റെ സ്ഥിരം പല്ലവിയാണന്നും അദ്ദേഹം പറഞ്ഞു.


ഓണക്കാലത്തു പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ 93 കോടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതു കാര്യത്തിലെടുത്തില്ല. ബജറ്റ് വിഹിതമായ 50 കോടി മാത്രമാണു നല്‍കിയത്. എന്നിട്ടും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എല്ലാം ഓണക്കിറ്റ് നല്‍കാന്‍ വകുപ്പിനു കഴിഞ്ഞതായും ജോണി നെല്ലൂര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.