രമേശ് ചെന്നിത്തലയുടെ പേരു വന്നത് അദ്ഭുതകരമെന്നു മുഖ്യമന്ത്രി
രമേശ് ചെന്നിത്തലയുടെ പേരു വന്നത് അദ്ഭുതകരമെന്നു മുഖ്യമന്ത്രി
Saturday, August 30, 2014 12:30 AM IST
കൊച്ചി: തിരുവനന്തപുരം ടൈറ്റാനിയം മാലിന്യ സംസ്കരണ പ്ളാന്റ് കേസുമായി ബന്ധപ്പെട്ടു രമേശ് ചെന്നിത്തലയുടെ പേര് ഉയര്‍ന്നുവന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.കെ. രാമചന്ദ്രന്‍ മാസ്ററെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തതിന്റെ പേരില്‍ അദ്ദേഹം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍, ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ടു ചെന്നിത്തലയുടെ പേരു പറഞ്ഞു. അതിന്റെ പേരില്‍ മാത്രം എന്തിനാണു രമേശിനെ ഇതുമായി ബന്ധിപ്പിക്കുന്നത്. അന്നു രമേശ് മന്ത്രിയോ എംഎല്‍എയോ ആയിരുന്നില്ല. സര്‍ക്കാരിന്റെ ഭാഗവുമായിരുന്നില്ല. പിന്നെങ്ങനെ അദ്ദേഹം ഇതില്‍ ഇടപെട്ടുവെന്നാണു പറയുന്നത്? അങ്ങനെയാണെങ്കില്‍ നാട്ടില്‍ എന്തുമാകാമെന്ന അവസ്ഥ വന്നുചേരുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.


പാമോയില്‍ കേസില്‍ താന്‍ വിജിലന്‍സ് ഒഴിഞ്ഞ തരത്തിലുള്ള സാഹചര്യമല്ല ഇവിടെ. രമേശ് വകുപ്പ് ഒഴിയേണ്ട കാര്യമില്ല. തനിക്ക് ടൈറ്റാനിയത്തിലെ മാലിന്യ പ്ളാന്റ് നിര്‍മാണവുമായി നേരിട്ട് ഇടപെടലുണ്ട്. അതു തൊഴിലാളികളെ രക്ഷിക്കാനായിരുന്നു. അന്നു ചെന്നിത്തല ഉമ്മന്‍ ചാണ്ടിയുടെ കൂടെയുണ്െടന്നാണു രാമചന്ദ്രന്‍ മാസ്റര്‍ ആരോപിച്ചത്. ചില കാര്യങ്ങള്‍കൂടി കൂടുതലായി അന്വേഷിക്കണമെന്നാണു വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മേല്‍ക്കോടതിയെ സമീപിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ആലോചിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.