എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍: പാനല്‍ തയാറായി
Saturday, August 30, 2014 12:31 AM IST
തിരുവനന്തപുരം: മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലറെ കണ്െടത്താനുള്ള പാനല്‍ തയാറായി. ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സേര്‍ച്ച് കമ്മിറ്റിയാണു മൂന്നംഗ പാനല്‍ തയാറാക്കിയത്. ചീഫ് സെക്രട്ടറിക്കു ലഭിച്ച ബയോഡേറ്റകളില്‍നിന്നു യുജിസി അംഗീകരിച്ച യോഗ്യതകളുള്ളവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. പാനല്‍ ഗവര്‍ണറുടെ പരിഗണനയ്ക്കു നല്‍കി.

എസ്ഐഇടി ഡയറക്ടര്‍ ഡോ. ബാബു സെബാസ്റ്യന്‍, കേരള സര്‍വകലാശാലയിലെ ഡോ. പ്രസന്നകുമാര്‍, എംജി സര്‍കലാശാലയിലെ കെമിസ്ട്രി വിഭാഗം പ്രഫസറും ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ ടെക്നോളജി ഡയറക്ടറുമായ ഡോ. സാബു തോമസ് എന്നിവര്‍ പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്െടന്നാണു സൂചന. യുജിസി പ്രതിനിധിയും ബാംഗളൂര്‍ സര്‍വകലാശാലാ പ്രഫസറുമായ ഡോ. ബല്‍റാം, സെനറ്റ് പ്രതിനിധി ബെന്നി ബഹനാന്‍ എംഎല്‍എ എന്നിവരും സേര്‍ച്ച് കമ്മിറ്റിയില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.