ഹയര്‍സെക്കന്‍ഡറി ഉച്ചഭക്ഷണ സമയം 40 മിനിറ്റാക്കി
Saturday, August 30, 2014 12:32 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഉച്ചഭക്ഷണ സമയം 40 മിനിറ്റാക്കിയതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു. അഞ്ചു മിനിറ്റ് വീതമുള്ള മറ്റു രണ്ട് ഇടവേളകള്‍ 10 മിനിറ്റാക്കി ഉയര്‍ത്തിയതായും മന്ത്രി വ്യക്തമാക്കി.

ഇടവേള സമയം കുറവായതിനാല്‍ ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ ആവാതെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുന്നതായി വാര്‍ത്തകള്‍ ഉയര്‍ന്നു വന്നതിനെത്തുടര്‍ന്നാണ് ഇടവേളസമയം വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍ കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.