വ്യാജരേഖ: ഹെഡ്മാസ്റര്‍ ഉള്‍പ്പടെ 26 അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു
Saturday, August 30, 2014 12:34 AM IST
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ വ്യാജകണക്ക് നല്‍കി അധ്യാപ തസ്തിക സൃഷ്ടിച്ച ബാലരാമപുരം കോട്ടുകാല്‍കോണം എംസിഎച്ച്എസിലെ ഹെഡ്മാസ്റര്‍ ഉള്‍പ്പെടെ 26 അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ഡിഡിഇ ആരിഫാ ബീഗത്തിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്െടത്തിയത്. 401 വിദ്യാര്‍ഥികള്‍ മാത്രമുള്ള സ്കൂളില്‍ 863 വിദ്യാര്‍ഥികള്‍ പഠിക്കുന്നതായാണ് വ്യാജരേഖ ചമച്ചത്. ഇതിനായി സ്കൂളില്‍ പഠിക്കാത്തവരുടെ യുഐഡിയാണ് ഉപയോഗിച്ചത്. 45 അധ്യാപകരും അഞ്ച് അധ്യാപകേതര ജീവനക്കാരുമുള്ള സ്കൂളില്‍ ക്ളാസ് ചുമതലയുള്ളവരാണ് നടപടിക്കു വിധേയരായത്.


അധ്യാപക തസ്തിക നിര്‍ണയ നടപടികള്‍ പൂര്‍ത്തിയായി വരുന്നതിനിടെ ജില്ലയില്‍ രണ്ടാമത്തെ സംഭവമാണ് ഇങ്ങനെ പരിശോധനയില്‍ പിടിക്കപ്പെടുന്നത്.

നേരത്തേ ബാലരാമപുരം കട്ടച്ചല്‍ക്കുഴി എസ്എന്‍യുപി സ്കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വ്യാജമായി കാണിച്ചതിന് ടീച്ചര്‍ ഇന്‍ ചാര്‍ജിനെയും ക്ളാസ് ചുമതല വഹിച്ചിരുന്ന 24 അധ്യാപകരെയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.