ബാര്‍: അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കും
ബാര്‍: അപ്പീല്‍ തിങ്കളാഴ്ച  പരിഗണിക്കും
Saturday, August 30, 2014 12:35 AM IST
കൊച്ചി: പുതിയ മദ്യനയം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള ബാറുകള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയ എക്സൈസ് വകുപ്പിന്റെ നടപടിയെ ചോദ്യംചെയ്തു നെടുമ്പാശേരി എയര്‍ലിങ്ക് കാസില്‍ സമര്‍പ്പിച്ച അപ്പീല്‍ ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് പി.ബി. സുരേഷ്കുമാര്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.


ബാറുകള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയ എക്സൈസ് വകുപ്പിന്റെ ഉത്തരവും മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും തിങ്കളാഴ്ച ഹാജരാക്കണമെന്നു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.ഹര്‍ജി ഇന്നലെ ജസ്റീസ് സി.ടി. രവികുമാര്‍ പരിഗണിച്ചെങ്കിലും ഇടക്കാല ഉത്തരവു നല്‍കിയില്ല. ഇതിനെതിരേയാണ് അപ്പീല്‍ ഫയല്‍ ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.