മാര്‍ ഞരളക്കാട്ട് തലശേരി അതിരൂപതയ്ക്കു വലിയ സമ്മാനം: മാര്‍ വലിയമറ്റം
Saturday, August 30, 2014 12:39 AM IST
കൊച്ചി: തലശേരി അതിരൂപതയ്ക്കു ലഭിക്കുന്ന വലിയ സമ്മാനമാണു പുതിയ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ടെന്നു വിരമിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം. മെത്രാപ്പോലീത്തയുടെ പ്രഖ്യാപനച്ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഏറെക്കാലമായി തന്നോടു സൌഹൃദവും സ്നേഹവും സൂക്ഷിക്കുന്ന നല്ല ഇടയനാണു മാര്‍ ഞെരളക്കാട്ട്. തലശേരി രൂപതയ്ക്കായി വൈദികനായ നിയുക്ത മെത്രാപ്പോലീത്തയെ അവിടത്തെ എല്ലാ വൈദികരുടെയും ദൈവജനത്തിന്റെയും പേരില്‍ സ്വാഗതം ചെയ്യുകയാണ്. അതിരൂപതയെ നല്ല നാളെകളില്‍ ആത്മീയ പുരോഗതിയിലേക്കു നയിക്കാന്‍ പുതിയ മെത്രാപ്പോലീത്തയ്ക്കു സാധിക്കും. അദ്ദേഹത്തിന്റെ വിശുദ്ധജീവിതവും പാണ്ഡിത്യവും സഭയ്ക്കെന്നും മുതല്‍ക്കൂട്ടാവും.


അതിരൂപതയ്ക്കായി സേവനം ചെയ്ത 25 വര്‍ഷക്കാലം അവിടെ തനിക്കു ലഭിച്ച എല്ലാ സഹകരണങ്ങള്‍ക്കും നന്ദിയര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.