കെ. മുരളീധരനു പി.വി. സാമി പുരസ്കാരം
കെ. മുരളീധരനു  പി.വി. സാമി  പുരസ്കാരം
Saturday, August 30, 2014 12:40 AM IST
കോഴിക്കോട്: പ്രമുഖ വ്യവസായി പി.വി. സാമിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോകള്‍ച്ചറല്‍ അവാര്‍ഡിനു സതേണ്‍ ഫ്രാഞ്ചൈസ് കമ്പനി മേധാവിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പ്രവാസി മലയാളി കെ. മുരളീധരന്‍ അര്‍ഹനായി.

തിങ്കളാഴ്ച കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന പി.വി. സാമി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവാര്‍ഡ് സമ്മാനിക്കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിക്കും. മേയര്‍ പ്രഫ.എ.കെ. പ്രേമജം അവാര്‍ഡ് ജേതാവിനു പ്രശസ്തി പത്രം സമര്‍പ്പിക്കും. എം.കെ. രാഘവന്‍ എംപി പൊന്നാട അണിയിക്കും.


രാവിലെ ഒന്‍പതിനു പി.വി. സാമി അനുസ്മരണ സമ്മേളനം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. എ.കെ. ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തുടര്‍ന്നു'ഡല്‍ഹിയിലെ ഭരണമാറ്റം - മതേതര ഇന്ത്യയെ ബാധിക്കുമോ' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ് അംഗം പി.വി. ഗംഗാധരന്‍, പി.വി. നിധീഷ്, പുത്തൂര്‍മഠം ചന്ദ്രന്‍, അഡ്വ.എം. രാജന്‍, കെ.പി. രാജീവ്, ശ്രീകുമാരമേനോന്‍, രാജീവ് മേനോന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.