പ്രഥമ വിന്ധ്യന്‍ പുരസ്കാരം രഞ്ജിത്തിനും ഔസേപ്പച്ചനും
പ്രഥമ വിന്ധ്യന്‍ പുരസ്കാരം രഞ്ജിത്തിനും ഔസേപ്പച്ചനും
Saturday, August 30, 2014 12:41 AM IST
തൃശൂര്‍: വിന്ധ്യന്‍ ഫൌണ്േടഷന്‍ ഫോര്‍ പോപ്പുലര്‍ സിനിമയുടെ പ്രഥമ വിന്ധ്യന്‍ പുരസ്കാരം സംവിധായകന്‍ രഞ്ജിത്തിനും സംഗീത സംവിധായകന്‍ ഔസേപ്പച്ചനും സമ്മാനിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിന്ധ്യന്റെ രണ്ടാംചരമ വാര്‍ഷികദിനമായ സെപ്റ്റംബര്‍ ഒന്നിന് ഉച്ചതിരിഞ്ഞു മൂന്നിനു തൃപ്രയാര്‍ ശ്രീരഞ്ജിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പുരസ്കാരദാനം നടത്തും. സമ്മേളനം അഡ്വ.എ.യു. രഘുരാമപണിക്കര്‍ ഉദ്ഘാടനം ചെയ്യും. വിന്ധ്യന്‍ സിനിമകളെ കോര്‍ത്തിണക്കി തൃപ്രയാര്‍ ശ്രീരഞ്ജിനി കലാക്ഷേത്രത്തിലെ കുട്ടികള്‍ നയിക്കുന്ന ഗാനാഞ്ജലിയും നൃത്താവതരണവും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.