രാജഗിരിയില്‍ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
രാജഗിരിയില്‍ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
Saturday, August 30, 2014 12:41 AM IST
കൊച്ചി: കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ മൂന്നു ദിവസമായി നടന്നുവന്ന അഡ്വാന്‍സസ് ഇന്‍ കംപ്യൂട്ടിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ രാജ്യാന്തര കോണ്‍ഫറന്‍സ് സമാപിച്ചു. ചടങ്ങില്‍ കോണ്‍ഫറന്‍സിന്റെ പ്രൊസീഡിംഗ്സ് മന്ത്രി കെ.സി.ജോസഫ് പ്രകാശനം ചെയ്തു. ഇ ഗവേണന്‍സ് വില്ലേജ്തലം തൊട്ട് മുകളിലേക്ക് ഉടന്‍തന്നെ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. രാജഗിരി പ്രൊവിന്‍ഷ്യല്‍ ആന്‍ഡ് മാനേജര്‍ റവ.ഡോ. ജോസ് ക്ളീറ്റസ് പ്ളാക്കല്‍ അധ്യക്ഷത വഹിച്ചു. രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ റവ.ഡോ. ആന്റണി കരിയില്‍, പ്രിന്‍സിപ്പല്‍ ഡോ.എ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.


അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്ന ഗവേഷണ വിഷയങ്ങളെക്കുറിച്ച് ഡോ.സുരേഷ് നായര്‍ സംസാരിച്ചു. ഖൊരക്പൂര്‍ ഐഐടിയിലെ ഡോ.രജത്ത് സുബ്ര ചക്രബര്‍ത്തി സമാപന സമ്മേളനത്തില്‍ ഗവേഷണത്തിന്റെയും പ്രബന്ധങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സാങ്കേതിക മേഖലയില്‍ ബുദ്ധിയും സര്‍ഗശക്തിയുമുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നതായി അദ്ദേഹം സൂചിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.